ഡോക്ടറുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
Saturday 21 February 2026 11:55 PM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽകോളജിലെ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികയുടെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ നേരിയസംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് വിടിനുസമീപത്തെ റോഡരികിൽ തടഞ്ഞു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടെ ഡോക്ടറുടെ വീടിനുസമീപത്തെ സ്‌കാനിംഗ് സെന്ററിന്റെ ബോർഡ് പ്രവർത്തകർ വലിച്ചുകീറി. മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്. മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലസെക്രട്ടറി ജയിംസ് ശാമുവൽ ഉദ്ഘാടനം ചെയ്തു.