ഡോ. ലക്ഷ്മി കുമാരി നവതി ആഘോഷം
Sunday 22 February 2026 12:23 AM IST
കൊടുങ്ങല്ലൂർ: വിവേകാനന്ദ സ്വാമികളുടെ ദർശനങ്ങളെ യുവജനങ്ങൾക്കായി പകരാൻ സ്വജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് ഡോ. എം. ലക്ഷ്മികുമാരിയുടേതെന്ന് ശ്രീമദ് ആനന്ദവനം ഭാരതി സ്വാമികൾ. വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമികൾ. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. തൃശൂർ ശ്രീരാമകൃഷ്ണ മഠം സംപുജ്യ വിമല പ്രാണ മാതാജി,ഐ.ആർ. അശോകൻ,ജോഷി പോളക്കുളത്ത് എന്നിവർ സംസാരിച്ചു. ഡോ. ലക്ഷ്മി കുമാരി എഴുതിയ 'അമൃതകുടുംബം ' എന്ന പുസ്തകം ശ്രീമത് ആനന്ദവനം ഭാരതി സ്വാമികൾ വനജ ജോഷിക്ക് നൽകി പ്രകാശനം ചെയ്തു. തൃശൂർ ശ്രീ ശാരദമഠത്തിലെ ഒമ്പത് സന്യാസിനിമാരെ ലക്ഷമീകുമാരിയമ്മയടക്കം ഒമ്പത് അമ്മമാർ ചേർന്ന് യതീശ്വരി പൂജ നടത്തി.