കെ.എസ.്ആർ.ടി.സി പെൻഷണേഴ്‌സ് മാർച്ച്

Sunday 22 February 2026 12:23 AM IST

തൃശൂർ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ 24 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. തൃശൂർ ബസ് സ്റ്റേഷൻ നിർമ്മാണം നടക്കുന്നതിനാൽ രാവിലെ 10.30ന് ചാലക്കുടി ബസ് സ്റ്റേഷനിലേക്കാണ് ധർണ. കെ.എസ്.എസ്.പി.യു വനിതാകമ്മിറ്റി ജില്ലാ കൺവീനർ എം. തുളസി ഉദ്ഘാടനം ചെയ്യുമെന്ന് വി.വി. അച്യുതൻ, ഐ. സതീഷ്‌കുമാർ, ടി.ബി. രവി, കെ.ഇ. വാസു എന്നിവർ പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ഒന്നാംതീയതി വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണത്തിന്റെ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, ക്ഷാമാശ്വാസം കുടിശികസഹിതം നൽകുക, ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക, എക്‌സ്‌ഗ്രേഷ്യാ പെൻഷൻകാരുടെയും 2022ൽ പെൻഷനായവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ച്.