കത്തിക്കുത്ത് : മൂന്നംഗസംഘം ഒളിവിൽ

Sunday 22 February 2026 1:56 AM IST

കോവളം : ഭാര്യയോട് മോശമായി പെരുമാറിയത് ചോദിക്കാൻ ചെന്ന യുവാവായ ഭർത്താവിനെ മൂന്നംഗ സംഘം മർദ്ദിക്കുകയും കുത്തിയതായും പരാതി. പുഞ്ചക്കരി തിനവിളാകം മുള്ളുവിള വീട്ടിൽ സഞ്ജയ് (21) നെയാണ് കത്തികൊണ്ട് കുത്തിയത്. സംഭവത്തിൽ പ്രതികളായ പുഞ്ചക്കരി സ്വദേശികളായ അനന്തു (21) അനന്തുവിന്റെ ബന്ധു, മറ്റൊരു സുഹൃത്ത് എന്നിവർ ഒളിവിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. കഴുത്തിന് സമീപത്തായി കുത്തേറ്റ സഞ്ജയിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തിരുവല്ലം പൊലീസ് പറഞ്ഞു.