തപസ്യ സുവർണ ജയന്തി ആഘോഷം

Monday 23 February 2026 12:31 AM IST

കോട്ടയം: തപസ്യ സുവർണ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് സി.എം.എസ് കേളേജിൽ നടന്ന സുവർണ്ണ ചൈത്രം 2026 ചിത്രകാര സംഗമവും ചിത്രരചനയും ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ പ്രസിഡന്റ് ഡോ.പത്മിനി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് മധുവേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ക്യാമ്പ് ഡയറക്ടർ ആർട്ടിസ്റ്റ് മദനൻ ക്യാമ്പ് സന്ദേശം നല്കി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി രാമചന്ദ്രൻ, ജോയിന്റ് ജനറൽ സെക്രട്ടറി ജി.എം മഹേഷ്, ജില്ലാ സെക്രട്ടറി ദിനീഷ് പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. കലാമണ്ഡലം പുരുഷോത്തമനും സംഘവും കേളിയും, കുടമാളൂർ മുരളീധരമാരാർ സോപാന സംഗീതവും അവതരിപ്പിച്ചു.