ഗ്രന്ഥശാലയിൽ അക്ഷര കരോൾ
Monday 23 February 2026 12:31 AM IST
വെച്ചൂർ : സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത റിപ്പബ്ലിക് സദസിന്റെ ഭാഗമായി വെച്ചൂർ മഹാത്മാ സ്മാരക ഗ്രന്ഥശാലയിൽ അക്ഷര കരോൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി വർഗീസ് പുതുപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി വി.കാർത്തികേയൻ സ്വാഗതം പറഞ്ഞു. സി.എസ്.എൻ കുമാർ, എൻ.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു. സി.കെ ആശ എം.എൽ.എ ലൈബ്രറിയ്ക്ക് നൽകിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനവും നടത്തി. കുട്ടികളുടെ ക്വിസ് മത്സരവും കരോളിന്റെ ഭാഗമായി നടന്നു.