കാവ്യോത്സവം സംഘടിപ്പിച്ചു
Monday 23 February 2026 12:32 AM IST
പാലാ : ടൗൺ എൻ.എസ്.എസ് കരയോഗവും പാലാാസ്മാരക ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച പാലാ കാവ്യോത്സവം രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജ്‌മോഹൻ മുണ്ടമറ്റം അദ്ധ്യക്ഷത വഹിച്ചു. കാവ്യാലാപന മത്സരത്തിൽ എയ്ഞ്ചൽ മേരി സെബാസ്റ്റ്യൻ, മാർട്ടിൻ പയസ്, ലയാജോബി, വൈഖരി നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ആർ വേണുഗോപാൽ, ഉല്ലാസ് ചാമക്കാലാ, രാജു അരീക്കര, പി.എസ് മധുസൂദനൻ, രേണുക ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു