റോഡ് നിർമ്മാണ ഉദ്ഘാടനം 

Monday 23 February 2026 12:33 AM IST

പൂഞ്ഞാർ : പനച്ചിപ്പാറ കാവുംകടവ് മണിയുംകുന്ന് വളതൂക്ക് റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ നോബിൾ, രമാ മോഹനൻ, എം.ജി ശേഖരൻ, സൗമ്യ അരവിന്ദ്, ബിന്ദു അശോകൻ, എബി ലൂക്കോസ്, ദിവ്യ രാധാകൃഷ്ണൻ, ഫാ.ജോർജ് തെരുവിൽ, പ്രദീപ് കുമാർ, ഷാജി, സണ്ണി വാവലാങ്കൽ, മുഹമ്മദ് കുട്ടി, രമേശ് ബി.വെട്ടിമറ്റം എന്നിവർ പങ്കെടുത്തു.