സ്‌കൂൾ വാർഷിക ആഘോഷം

Monday 23 February 2026 12:33 AM IST

വെള്ളൂർ : വെള്ളൂർ ഗവ.എൽ.പി എസിൽ തുഷാരം 2 കെ 26 വാർഷികാഘോഷം നടത്തി പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു. കലാസന്ധ്യയുടെ ഉദ്ഘാടനം മിനിസ്‌ക്രീൻ ആർട്ടിസ്റ്റും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ വൈക്കം ഭാസി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സനൂപ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ ചലച്ചിത്ര ഛായാഗ്രഹകൻ ഫൈസൽ അലി, സീരിയൽ നടൻ രാജീവ് ഗണേശ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ബീന കുര്യൻ സ്വാഗതവും, പി.ടി.എ വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എൻഡോവ്‌മെന്റ് വിതരണവും, കലാസന്ധ്യയും നടന്നു.