എസ്.എഫ്.ഐ ഏരിയ സമ്മേളനം
Monday 23 February 2026 12:34 AM IST
കൊടുങ്ങൂർ : എസ്.എഫ്.ഐ വാഴൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം. കിരൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കാർത്തിക പി. മോഹൻ അദ്ധ്യക്ഷയായി. സെക്രട്ടറി കെ. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ബെജു കെ. ചെറിയാൻ, ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗം ശ്രീകാന്ത് പി. തങ്കച്ചൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സൂരജ് സുരേഷ്, ജില്ലാ കമ്മിറ്റിയംഗം അസ്ലം മുഹമ്മദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ. കൃഷ്ണകുമാർ (പ്രസിഡന്റ്), എസ്. വരുൺ (സെക്രട്ടറി), കാർത്തിക പി. മോഹൻ,അക്ഷയ് സുനിൽ (വൈസ് പ്രസിഡന്റ്)
സനത്ത് വാഴൂർ,അഞ്ജു ബിജു (ജോ. സെക്രട്ടറി).സുഹാഗി,സാംസൺ വെണ്ണാലി,സുജിത്ത് (സെക്രട്ടേറിയറ്റ്) എന്നിവരെ തിരഞ്ഞെടുത്തു.