ദേവു അമ്മ
Sunday 22 February 2026 6:15 PM IST
ഇരിട്ടി : തൊണ്ണൂറ്റി എട്ടാം വയസ്സിൽ ഗുരുസ്വാമിയായി മലകയറി അയ്യപ്പനെ ദർശിച്ച വള്ളിത്തോട് താറ്റിപ്രവൻ ദേവു അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: രാജൻ, സദാനന്ദൻ, കൃഷ്ണൻ, നന്ദിനി, സത്യൻ. മരുമക്കൾ: സുലോചന, ഉഷ, സുനിത, പരേതരായ കൗസല്യ, ഗോപി, ഭാസ്‌കരൻ. 10 വർഷം മുൻപ് താൻ സ്വയമേവ എഴുതിവെച്ച വിൽപ്പത്രപ്രകാരം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുകൊടുത്തു.