ക്ലീൻ ഷേവ് , ടോക്സിക്കിൽ ഇരട്ടവേഷവുമായി യഷ്

Monday 23 February 2026 6:06 AM IST

റോക്കിംഗ് സ്റ്റാർ യഷിന്റെ തീർത്തും വേറിട്ടൊരു ലുക്ക് പുറത്തുവിട്ട് ആരാധകരെ അമ്പരപ്പിച്ച് ടോക്സിക് ടീം . ചിത്രത്തിലെ യഷിന്റെ രണ്ടാമത്തെ കഥാപാത്രമായ 'ടിക്കറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടത്. 'ടിക്കറ്റ് ടു ഹെൽ' എന്ന ടാഗ്‌ലൈനോടെ എത്തിയ ഈ ക്ലീൻ ഷേവൻ ലുക്ക്, ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണോ എത്തുന്നതെന്ന ചർച്ചകൾക്ക് വഴിതുറന്നു. നേരത്തേ പുറത്തുവിട്ട 'രായ' എന്ന ക്യാരക്ടർ പോസ്റ്റിന് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 197 ദശലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി . പ്രത്യേകിച്ചും ടീസറിന്റെ അവസാന 20 സെക്കൻഡുകൾ ഞെട്ടിച്ചു.ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. മാർച്ച് 19ന് റിലീസ് ചെയ്യും . കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് നിർമ്മാണം.