ശ്രീകണ്ഠപുരം നഗരസഭ വികസന സെമിനാർ

Monday 23 February 2026 12:13 AM IST
ശ്രീകണ്ഠപുരം നഗരസഭ വികസന സെമിനാർ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയുടെ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നത് വരും തലമുറയെ ലക്ഷ്യമാക്കിയാണെന്നും വിദേശ രാജ്യങ്ങളിലേക്ക്‌ ചേക്കേറുന്ന പുതിയ തലമുറയെ നഗരസഭ പരിധിയിൽതന്നെ നിലനിർത്തുന്നതിനാവശ്യമായ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ പറഞ്ഞു. നഗരസഭയുടെ 2026-27 വർഷത്തെ കരട് പദ്ധതി തയാറാക്കുന്നതിനായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ചെയർപേഴ്സൺ നിഷിത റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻജിനീയർ ടി.എസ്. ബിന്ദു ആമുഖ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. റിട്ട. പ്രിൻസിപ്പൽ ഡോക്ടർ വി.പി രാഘവൻ, കെ.പി. ഗംഗാധരൻ, ഒ.വി. ഹുസൈൻ, വി.സി. രാമചന്ദ്രൻ, ടി.വി. സുനിൽ കുമാർ, വർഗീസ് വയലാമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.