രജത ജൂബിലി ആഘോഷവും പുസ്തക പ്രകാശനവും
Monday 23 February 2026 12:16 AM IST
പയ്യന്നൂർ: മമ്പലം ഇ.എം.എസ് കലാ സാംസ്കാരികവേദി രജതജൂബിലി ആഘോഷം ഉദ്ഘാടനവും പപ്പൻ ചെറുതാഴം രചിച്ച ‘നാടകക്കാലം’ പുസ്തക പ്രകാശനവും മുൻ മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു. വെൺകുളം ജയകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. വി.കെ അടുത്തില പുസ്തകം പരിചയപ്പെടുത്തി. പി.എ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരം നേടിയ കെ.സി. കൃഷ്ണനെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ടി.ഐ. മധുസൂദനൻ എം.എൽ.എ. ആദരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി. സന്തോഷ് മുഖ്യാതിഥിയായി. കെ.വി മോഹനൻ, എം. പ്രസാദ്, എ.വി ശശിധരൻ, പി.വി പ്രഭാകരൻ, കെ.വി ബാബു, സി വിനോദ്, ടി രതീഷ് സംസാരിച്ചു. രവി ഏഴോം കതിരും പതിരും അവതരിപ്പിച്ചു. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.