വർക്കല റസ്റ്റ് ഹൗസ് ഉദ്ഘാടനം 24ന്
വർക്കല: വർക്കലയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് 6ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. 9.32 കോടി രൂപ വിനിയോഗിച്ച് 20,000 സ്ക്വയർ ഫീറ്റിൽ ആധുനിക ഹോട്ടൽ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ മൂന്ന് നില കെട്ടിടത്തിൽ 4 എ.സി സ്യൂട്ട് റൂമുകൾ,16 എ.സി ഡീലക്സ് റൂമുകൾ,2 എ.സി സിംഗിൾ റൂമുകൾ,4 നോൺ എ.സി സിംഗിൾ റൂമുകൾ,യൂട്ടിലിറ്റി റൂമോട് കൂടിയ എ.സി കോൺഫറൻസ് ഹാൾ,റസ്റ്റോറന്റ്,ലിഫ്ട്,കോർട്ട്യാർഡ്,റിസപ്ഷൻ,വെയ്റ്റിംഗ് ഏരിയ,മാനേജർ റൂം,സ്റ്റാഫ് റസ്റ്റ് റൂം,കാർപോർച്ചു എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
റസ്റ്റ് ഹൗസിന്റെ പ്രവർത്തനം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുമെന്നും,പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതോടൊപ്പം മെഡിക്കൽ ടൂറിസം,യോഗ,വെൽനെസ് കേന്ദ്രങ്ങളും വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അഡ്വ.വി.ജോയി എം.എൽ.എ പറഞ്ഞു.