നെടുമം വെട്ടുവിള ശ്രീ ഭഗവതി ക്ഷേത്രം പ്രതിഷ്ഠ വാർഷിക മഹോത്സവം
Monday 23 February 2026 3:50 AM IST
തിരുവനന്തപുരം: നെടുമം വെട്ടുവിള ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24 മുതൽ 26 വരെ നടക്കും.
24ന് രാവിലെ 6ന് മഹാഗണപതി ഹോമം,7.30ന് പ്രഭാത ഭക്ഷണം,8ന് മൃത്യുഞ്ജയഹോമം,8.30ന് നാരായണീയം പാരായണം,9ന് 108 ശംഖാഭിഷേകം,9.15ന് നാഗർപൂജ,10ന് ദേവിക്ക് മുഴുക്കാപ്പ്,12.40ന്അന്നദാനം,8ന് ഔഷധക്കഞ്ഞി വിതരണം.
25ന് രാവിലെ വിശേഷാൽ പുജകൾക്ക് പുറമെ 7.30ന് പ്രഭാത ഭക്ഷണം,8ന് സുദർശന ഹോമം,10.30ന് നാഗരൂട്ട്,12.45ന് അന്നദാനം,5.15ന് ഭജന,8ന് ഔഷധക്കഞ്ഞി വിതരണം,8.30ന് അത്താഴപൂജ. 26ന് രാവിലെ 7.30ന് പ്രഭാത ഭക്ഷണം,8.30ന് കലശപൂജ,9.30ന് മകയിര പൊങ്കാല,12.30ന് അന്നദാനം,8ന് ഔഷധക്കഞ്ഞി വിതരണം,9.30ന് വലിയ ഗുരുതി എന്നിവ നടക്കും.