പ്രമോദ് വെളിയനാടിന് നാടക പുരസ്കാരം

Monday 23 February 2026 3:07 AM IST

ആലപ്പുഴ: മലയാള നാടക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നാടക് തലയോലപ്പറമ്പ് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഡോ.എച്ച്.എസ്. സദാശിവൻ പിള്ള സ്മാരക നാടക പുരസ്കാരത്തിന് നടൻ പ്രമോദ് വെളിയനാട് അർഹനായി. 25,000 രൂപയും യേശുദാസ് പി.എം രൂപകൽപ്പന ചെയ്ത ശിൽപ്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.നാടകിന്റെ മൂന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാർച്ച് 15 ന് നടക്കുന്ന നാടക് തലയോലപ്പറമ്പ് മേഖല സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ പുരസ്കാരം സമ്മാനിക്കും.