എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുക സർക്കാർ ദൗത്യം: മന്ത്രി കെ.രാജൻ

Monday 23 February 2026 3:09 AM IST

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റുക എന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്തതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പഴവീട് സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതിരപ്പള്ളി, വെളിയനാട്, നൂറനാട്, പെരിങ്ങാല സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനവും മന്ത്രി നിർവ്വഹിച്ചു. പഴവീട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷ ജ്യോതിമോൾ, നഗരസഭാഗംങ്ങളായ ജി.ശ്രീജിത്ത്, ഒ.പി.ഷാജി, ദീപ്തി ഉണ്ണികൃഷ്ണൻ, സൗമ്യ രാജ്, ആർ.പ്രേമ, എ.ഡി.എം ആശാ സി. എബ്രഹാം, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ തുടങ്ങിയവർ പങ്കെടുത്തു.