നാലാംക്ലാസുകാരനെ അദ്ധ്യാപകൻ പുസ്തകം കൊണ്ട് തലയ്ക്ക് അടിച്ചു
Monday 23 February 2026 8:16 AM IST
കായംകുളം : ഗോഷ്ടിക്കാണിച്ചതിന് നാലാംക്ലാസുകാരനെ അദ്ധ്യാപകൻ പുസ്തകംകൊണ്ട് തലയ്ക്ക് അടിച്ചതായി കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെരുങ്ങാല സെന്റ്ജോൺസ് സ്‌കൂളിലെ അദ്ധ്യാപകനായ അനിൽകുമാറിന്റെ പേരിലാണ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. കുട്ടി ഗോഷ്ടികാണിച്ചുവെന്ന് വൈസ് പ്രിൻസിപ്പളാണ് അദ്ധ്യാപകനോട് പറഞ്ഞതെന്നും തുടർന്ന് ക്ലാസ്മുറിയിൽ വച്ച് പുസ്തകംകൊണ്ട് തലക്കടിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.