വഴിമാറിയില്ല, ചെവി കടിച്ചു മുറിച്ചു
Monday 23 February 2026 8:20 AM IST
കായംകുളം : ഹോണടിച്ചിട്ടും വഴി മാറാത്തതിന്റെ വൈരാഗ്യത്തിൽ
കാൽനടക്കാരനെ മർദ്ദിക്കുകയും ചെവികടിച്ചുമുറിക്കുകയും ചെയ്ത
ബൈക്ക് യാത്രികനെതിരെ കേസെടുത്തു. കൃഷ്ണപുരം ഞക്കനാൽ സ്വദേശി ബഷീറിന്റെ പരാതിയിൽ പ്രദേശവാസിയായ ഷഫീക്കിനെതിരെയാണ്
കേസെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണമ്പള്ളി ജംഗ്ഷന് സമീപത്താണ് സംഭവം. ബൈക്കിൽ വരികയായിരുന്ന ഷഫീക്ക് ഹോണടിച്ചിട്ടും ബഷീർ വഴിമാറിയില്ലെന്ന് ആരോപിച്ചായിരുന്നു തടഞ്ഞു നിർത്തി അസഭ്യംപറയുകയും ചെവികടിച്ചുമുറിക്കുകയും ചെയ്തത്.