അവാർഡ് വിതരണം
Monday 23 February 2026 8:26 AM IST
ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ.വയ്യാങ്കര മധുസൂദനൻ സ്മാരക അവാർഡ് -2025 വയലിനിസ്റ്റും ഗായികയുമായ എം.മീനാക്ഷി ദേവിന്
നാളെ സമ്മാനിക്കും.15001രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.രാവിലെ 11 ന് സ്കൂൾ ഓഡിയോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ സമ്മേളനം ഉദ്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിക്കും.
കുടശ്ശനാട് കനകം മുഖ്യാതിഥിയായിരിക്കും. സംഘടനാ പ്രസിഡന്റ് എ.സലാം അധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ കെ.എൻ.ഗോപാലകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. സെക്രട്ടറി എസ്.ജമാൽ സംസാരിക്കും.