ആറ്റിൽ മീൻ പി​ടി​ക്കുന്നതിനിടെ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

Sunday 22 February 2026 11:30 PM IST

ഓ​യൂർ: കൂ​ട്ടു​കാർ​ക്കൊ​പ്പം മീൻ പി​ടി​ക്കാൻ പോ​യ 18 കാ​രൻ ഇ​ത്തി​ക്ക​ര​യാ​റ്റിൽ മു​ങ്ങി​മ​രി​ച്ചു. ഓ​യൂർ അ​ട​യ​റ,മു​ണ്ടാ​മ​ഞ്ചൽ റി​ഹാൻ മൻ​സി​ലിൽ സു​നീ​റി​ന്റെ മ​കൻഎസ്. മു​ഹ​മ്മ​ദ് റി​ഹാൻ (18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 4ഓടെയായിരുന്നു സം​ഭ​വം. അ​നു​ജ​നും മ​റ്റൊ​രു കൂ​ട്ടു​കാ​ര​നു​മൊ​ത്ത് വെ​ളി​ന​ല്ലൂർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് താ​ഴെ​യു​ള്ള ക​ട​വിൽ മീൻ പി​ടി​ച്ചു കൊ​ണ്ടി​രി​ക്കെ കാൽ വ​ഴു​തി ആ​റ്റിൽ വീ​ഴു​ക​യാ​യി​രു​ന്നു.നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​രെ​ത്തി സു​നീ​റി​നെ ക​ര​യ്‌​ക്കെ​ടു​ത്തെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പൂ​യ​പ്പ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേൽ ന​ട​പ​ടി​കൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം മോർ​ച്ച​റി​യിൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാതാവ്:സെ​മീ​റ.സ​ഹോ​ദ​രി: ന​ജ്ര,സ​ഹോ​ദ​രൻ: ഇർ​ഫാൻ.