ആരോഗ്യരംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കും
Monday 23 February 2026 7:50 AM IST
അമ്പലപ്പുഴ: ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടക്കം ഉണ്ടായികൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ അഭിപ്രായപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഇരയായ വ്യക്തിക്ക് നൽകണം. ഒപ്പം പുതിയ കെട്ടിട നിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന താത്പര്യം ആവശ്യമായ ജോലിക്കാരെ നിയമിക്കുന്നതിൽ ഉണ്ടായാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.