സ്വാമി ഗുരുരത്‌നം ശാന്തിഗിരിയെ സമൂഹത്തോട് കൂട്ടിയിണക്കുന്ന കണ്ണി: കർദ്ദിനാൾ ക്ലീമിസ് ബാവ

Monday 23 February 2026 3:51 AM IST

പോത്തൻകോട്: ലോക ശാന്തിക്കായി ശാന്തിഗിരി ആശ്രമത്തെ വിവിധ സഭകളുമായും രാഷ്ട്രീയ പാർട്ടികളുമായും സമുദായങ്ങളുമായും നിരന്തരം കൂട്ടിയിണക്കുന്നതിൽ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് ബാവ.

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബാവ. സന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ മന്ത്രി ജി.ആർ. അനിൽ ആദരിച്ചു. ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ ജനനന്മ ലക്ഷ്യമിട്ട് മാത്രമാണ്. കേരളത്തിന്റെ മതേതരമുഖമാണ് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെന്നും മന്ത്രി പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രശസ്തിപത്രം സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ സ്വാമിക്ക് സമ്മാനിച്ചു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി, സ്വാമി സുകൃതാനന്ദ, ഫാദർ ലിബീഷ് ഇ ജോർജ്, എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ,വി.ജോയി, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കോലിയക്കോട് എൻ.കൃഷ്ണൻ നായർ, അഡ്വ. കെ.എസ്. ശബരീനാഥൻ, അഡ്വ.എം.എ.വാഹിദ്, രാവിലെ 5 ന് ആരാധനയോടെയാണ് പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ 6 ന് ആരാധനയ്ക്ക് ശേഷം ധ്വജം ഉയർത്തി. 7 മുതൽ താമരപർണ്ണശാലയിൽ പുഷ്പസമർപ്പണവും 11 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും നടന്നു