കുട്ടനാടിനെ ജില്ലയാക്കണം

Monday 23 February 2026 7:55 AM IST

ആലപ്പുഴ : കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യവും കർഷകപ്രശ്നങ്ങളും ഉന്നയിച്ച് 24ന്​ രാവിലെ 10ന്​ ആലപ്പുഴ കളക്ടറേറ്റ്​ പടിക്കൽ ധർണ നടത്തും. മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട്ടിൽ വികസനപദ്ധതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും നടപ്പാക്കുമ്പോൾ മൂന്ന് ജില്ല കലക്ടർമാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമായി വരുന്നത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നുണ്ട്​. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് രമേശൻ പാണ്ടിശേരി, സെക്രട്ടറി ഷിനു ജോർജ് കരൂർ, കുട്ടിമൂസ, പ്രമോദ് കുമാർ, തോമസ് അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.