ഉത്സവ കമ്മിറ്റി ഓഫീസ്

Monday 23 February 2026 1:04 AM IST

ഉദിയൻകുളങ്ങര: ദക്ഷിണ മണ്ണാറശാല കൊടുംകര ശ്രീ നാഗർഭഗവതികാവിലെ ഈ വർഷത്തെ കൊടുംകര ആയില്യത്തിനോടനുബന്ധിച്ച് അമ്പലം മേഖലാസമിതി കമ്മറ്റി ഓഫീസ് കാര്യാലയം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്.അജയൻ ഉദ്ഘാടനം ചെയ്തു. അമ്പലം മേഖലാസമിതി രക്ഷാധികാരി കൃഷ്ണൻകുട്ടി പ്രസിഡന്റ് ജി.മഹേഷ് കുമാർ,​ട്രസ്റ്റ് സെക്രട്ടറി കെ.സി.പ്രകാശ്,​കാവുംമുക്ക് മേഖലാസമിതി കൺവീനർ സുരേഷ് കുമാർ,​ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ അമ്പലം അരുൺ എസ്.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. 24ന് ഗ്രാമപ്രദക്ഷിണം,25ന് പാൽപൊങ്കാല,​സനാതനധർമ്മ സമ്മേളനം, 28ന് മഹാസർപ്പബലി,മാർച്ച് 1 കൊടുംകര ആയില്യം.