സ്‌കൂൾ കളിസ്ഥലം നിർമ്മാണോദ്ഘാടനം
Monday 23 February 2026 1:06 AM IST
തിരുവനന്തപുരം: വള്ളക്കടവ് ഹാജി സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്‌ക്ക് 1.30ന് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും.
കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ജീവൻ ബാബു,കെ.ഐ.എ.എസ് ചീഫ് എൻജിനിയർ അനിൽകുമാർ. പി.കെ,സ്‌കൂൾ മാനേജർ എ.സൈഫുദ്ദീൻ ഹാജി,വാർഡ് കൗൺസിലർ ഷാജിത നാസർ,മാനേജ്‍മെന്റ് ജനറൽ സെക്രട്ടറി എസ്.എം.ഹനീഫ ഹാജി,പ്രിൻസിപ്പൽ സുനിത.സി,ഹെഡ്മിസ്ട്രസ് സജിലാ.ആർ, പി.ടി.എ പ്രസിഡന്റ് സജീർ.എ എന്നിവർ പങ്കെടുക്കും.