ലൈഫ് ഗാർഡുമാരുടെ രാപ്പകൽ സമരം

Monday 23 February 2026 1:05 AM IST

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ ജീവൻ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ലൈഫ് ഗാർഡുമാർ 24, 25 തീയതികളിൽ രാപ്പകൽ സമരം നടത്തും. കേരള ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയന്റെ ( ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിക്കുന്ന രാപ്പകൽ സമരം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.25ന് സമരപന്തലിൽ നിന്ന് നിയമസഭയിലേക്ക് ലൈഫ് ഗാർഡുമാർ മാർച്ച് നടത്തും.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.