വക്കം മൗലവി ഫൗണ്ടേഷന്റെ സംവാദം നാളെ
Monday 23 February 2026 1:07 AM IST
തിരുവനന്തപുരം: വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയയും കേരളത്തിലെ പുരോഗമന ചിന്താഗതിയും എന്ന ചർച്ചാ പരമ്പരയിലെ രണ്ടാം സംവാദം നാളെ വൈകിട്ട് 3.30ന് തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ നടക്കും.
മലയാള മാദ്ധ്യമ ലോകം സ്വദേശാഭിമാനി മുതൽ ഡിജിറ്റൽ യുഗം വരെ എന്ന വിഷയം അവതരിപ്പിക്കും. സ്വദേശാഭിമാനിയുടെ പരിവർത്തനാത്മക പങ്കും ഇന്നത്തെ ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ സ്വാധീനവും ഈ സംവാദത്തിന്റെ കേന്ദ്ര വിഷയങ്ങളായിരിക്കും. ട്രൂകോപ്പി മാഗസിൻ മാനേജിംഗ് എഡിറ്ററും സി.ഇ.ഒയുമായ മനില സി.മോഹൻ,വി.എം.എഫ്.ടി എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.സാജിത ബഷീർ എന്നിവർ സംവദിക്കും.