ഏരിയ കൺവെൻഷൻ

Monday 23 February 2026 1:05 AM IST

വെള്ളറട: ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ വെള്ളറട ഏരിയാ കൺവെൻഷൻ ഏരിയ പ്രസിഡന്റ് വസന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു.ജില്ലാ ട്രഷറർ വി.ആർ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ബിന്ദു സംഘടന റിപ്പോർട്ടും ഏരിയാ സെക്രട്ടറി ജി.വിജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിജുമോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സീമ (സെക്രട്ടറി),വിജിമോൾ (വൈസ് പ്രസിഡന്റ്),ഷീജ (ട്രഷറർ),ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഷിനു ഷാജിയെയും അജിനയെയും യോഗത്തിൽ ആദരിച്ചു.