റിപ്പബ്ലിക് സദസ്
Monday 23 February 2026 1:05 AM IST
പൂവാർ:കാഞ്ഞിരംകുളം എം.ആർ രാജഗുരു ബാൽ യുവജനസംഘം ലൈബ്രറിയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് കേരള ഗാന്ധിസ്മാരക നിധി മുൻ സെക്രട്ടറി അജിത്ത് വെണ്ണിയൂർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ദീപു സ്വാഗതം പറഞ്ഞു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശാരംഗദരപ്പണിക്കർ വിഷയാവതരണം നടത്തി.അനുപമ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. എസ്.മോഹന ചന്ദ്രൻ, പ്രേമലത ടീച്ചർ, ജപസിംഗ്,ലൂർദ്പുരം വർഗീസ് തുടങ്ങിയവർ സംസാരിച്ചു.ലൈബ്രറി കൗൺസിൽ അംഗം ശ്രീകുമാർ നന്ദി പറഞ്ഞു.