ഭിന്നശേഷി കലോത്സവം

Monday 23 February 2026 12:33 AM IST

തൃശൂർ: ദർശന സർവീസ് സൊസൈറ്റിയും നവജ്യോതി കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ ഫൊർ വിമൺ ഒളരിക്കരയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാം ദർശന കലാമികവ് 2026 ഭിന്നശേഷി കലോത്സവം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഒളരിക്കര ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരി ഫാ. വിൽസൺ പിടിയത്ത് അദ്ധ്യക്ഷനായി. എം.എസ്.രാമകൃഷ്ണൻ, ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, നവജ്യോതി കോളേജ് പ്രിൻസിപ്പൽ സി. ഡോ. ജിജി പോൾ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ബിഷപ് മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ അദ്ധ്യക്ഷനായി. കൗൺസിലർ സാജൻ സി.ജോർജ് മുഖ്യാതിഥിയായി. എം.ജെ. ലിജോ കലാപ്രതിഭയായും വി.എസ്.സംഗീത കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു.