നവീകരിച്ച വിവിധ റോഡുകൾ തുറന്നു
Monday 23 February 2026 12:35 AM IST
കൈപ്പറമ്പ്: കൈപ്പറമ്പ് പഞ്ചായത്തിലെ നവീകരിച്ച പേരാമംഗലം ഫോസ്റ്റർ ബിസ്‌കറ്റ് കമ്പനി റോഡ്, കുളമ്പ്രം മിച്ചഭൂമി റോഡ്, തേനാരി റിംഗ് റോഡ് എന്നിവ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരനും പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ബി.ബിനോയിയും അദ്ധ്യക്ഷരായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിച്ചത്. പുഴയ്ക്കൽ ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി.ജി.ചാന്ദിനി, പഞ്ചായത്തംഗങ്ങളായ ടി.എം.ദീപക്, പി.കെ.ഗീത, ജിത കൃഷ്ണൻ, എം.വി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.