റോഡുകൾ നാടിന് സമർപ്പിച്ചു

Monday 23 February 2026 12:40 AM IST

തൃശൂർ: നടത്തറ പഞ്ചായത്തിലെ രണ്ട് റോഡുകൾ നാടിന് സമർപ്പിച്ചു. മത്തായിച്ചിറ ബൈലൈൻ റോഡിന്റെയും വൈറ്റ് സ്ട്രീറ്റ് റോഡിന്റെയും ഉദ്ഘാടനം മന്ത്രി അഡ്വ. കെ.രാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ജോബി ജോസ് അദ്ധ്യക്ഷനായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന ഷാജു, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.കെ.അഭിലാഷ്, സി.വി.സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ശാലിനി സുനിൽ, മോനിഷ പ്രതീഷ്, ടി.അഖിൽ, ജിജി ജോയ് തുടങ്ങിയവർ പങ്കെടുത്തു.