കാർഷികമേളയ്ക്ക് തിരശീല വീണു

Monday 23 February 2026 12:42 AM IST

തൃശൂർ: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള സർക്കാരിന്റെയും ആഭിമുഖ്യത്തിൽ കേരള കാർഷിക സർവകലാശാല സംഘടിപ്പിച്ച ദക്ഷിണ മേഖല കാർഷികമേളയുടെ സമാപനച്ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ആർ അഗ്രികൾച്ചറൽ ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വെങ്കിടസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ഡോ. എ.സക്കീർ ഹുസൈൻ, വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ ഡോ. എ.ലത, വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ബിനൂ പി.ബോണി, ഭരണ സമിതി അംഗം ഡോ. വി.തുളസി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.