പിടിക്കപ്പറമ്പ് പൂരം പത്രിക പ്രകാശനം
Monday 23 February 2026 12:42 AM IST
ചേർപ്പ്: പെരുവനം - ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള പിടിക്കപ്പറമ്പ് പൂരം പത്രിക കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത മേളപ്രമാണി പെരുവനം കുട്ടൻ മാരാർക്ക് നൽകി പ്രകാശനം ചെയ്തു. തിരുവഞ്ചിക്കുളം അസിസ്റ്റന്റ് കമ്മീഷണർ എം.ആർ.മിനി, ദേവസ്വം ഓഫീസർ എം.സുധീർ, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രമ പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശങ്കർ, രാജേഷ്, ലത, ജില്ലാ പഞ്ചായത്തംഗം സി.കെ.വിനോദ്, മനോജ് കടവിൽ, പ്രകാശ് കടവിൽ, വത്സൻ മൂർക്കത്ത്, കെ.എൻ.അനിൽ, കെ.വി.അനിലൻ എന്നിവർ സംസാരിച്ചു.