സി.എ.കാസിം ഹാജി

Monday 23 February 2026 12:43 AM IST

മുഹമ്മ: മണ്ണഞ്ചേരിയിലെ കോൺഗ്രസ് നേതാവും, കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് കുന്നപ്പള്ളി ജംഗ്ഷന് സമീപം ചിയാംവെളിയിൽ സി.എ. കാസിം ഹാജി (77) നിര്യാതനായി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കബീർ, സബീന, ഫൗസിയ, റാഷിദ, പരേതയായ റഹ്‌മത്ത്. മരുമക്കൾ: താഹിറ, മജീദ്, സുനിൽ ജാഫർ, ഷാജി. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് പ്രസിഡന്റ്, ചിയാംവെളി ഇർഷാദുൽ ഇസ്‌ലാം മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.