ബൈക്കപകടത്തിൽ യുവാവ് മരിച്ചു
Monday 23 February 2026 12:43 AM IST
ചേർത്തല: ദേശീയ പാതയിൽ തിരുവനന്തപുരം കല്ലമ്പലം ഇരുപത്തിയെട്ടാം മൈൽ ഐസ് പ്ലാന്റിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് കണ്ടയ്നറിന്റെ അടിയിൽവീണ് ബൈക്ക് യാത്രികൻ മരിച്ചു. ചേർത്തല ആലുങ്കൽ മന്നശേരി നികർത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ധനേഷ് (35) ആണ് മരിച്ചത്. ധനേഷിനൊപ്പം ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന ചേർത്തല മാരാരിക്കുളം സ്വദേശി അഭിലാഷ് (38)നെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ10നായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ചിരുന്ന കണ്ടെയ്നറെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്നറുടെ അടിയിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.നിർമ്മാണ തൊഴിലാളിയായിരുന്നു.മാതാവ്: ജയന്തി.ഭാര്യ: രജനിമോൾ. മക്കൾ:ഭാർഗ,ധ്യാൻ ദേവ്.