ബനാറസ് ഹിന്ദു സർവകലാശാലയിൽ വെടിയ്പ്

Monday 23 February 2026 1:06 AM IST

ലക്‌നൗ: ഉത്തർപ്രദേശ് വാരാണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലാ ക്യാമ്പസിൽ വെടിവയ്പ്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി രോഹൻ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ബിർള എ ഹോസ്റ്റൽ ഗേറ്റിലായിരുന്നു സംഭവം. നാല് തവണ വെടിയുതിർത്തു. രോഹൻ ഓടിരക്ഷപ്പെടുകയായിരുന്നു. വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് കാരണമായതെന്നാണ് പൊലീസ് നിഗമനം. രോഹന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിയുഷ് കുമാർ തിവാരി, ഋഷഭ്, തപസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സസ്‌പെൻഡ് ചെയ്ത രണ്ട് വിദ്യാർത്ഥികളുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ സുരക്ഷയില്ലെന്നാരോപിച്ച് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നു.