ഉത്സവ നോട്ടീസ് പ്രകാശനം

Monday 23 February 2026 1:33 AM IST

പാലാ : കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 21ന് കൊടിയേറി മാർച്ച് 28ന് ആറാട്ടോടെ സമാപിക്കും. ഉത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പാലാ ഡിവൈ.എസ്.പി കെ.സദൻ നിർവഹിച്ചു. ക്ഷേത്രം സെക്രട്ടറി എൻ.ഗോപകുമാർ, വൈസ് പ്രസിഡന്റ് കെ.ഒ.വിജയകുമാർ, ഭരണസമിതി അംഗങ്ങളായ സി.എസ് സിജു, വി. ഗോപിനാഥൻ നായർ, ഉണ്ണികൃഷ്ണൻ നായർ കയ്യൂർ, മധു കോട്ടൂർ, ഗോപകുമാർ, കെ.ആർ.രവി, സരേന്ദ്ര കൈമൾ, സിബി സി.കെ, പത്മകുമാരി, രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു