മൂക്കൻപെട്ടി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

Monday 23 February 2026 1:34 AM IST

മൂക്കൻപെട്ടി: എസ്.എൻ.ഡി.പി യോഗം 1743ാം നമ്പർ മൂക്കൻപെട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാദിന മഹോത്സവം 24ന് നടക്കും. കുഴിമാവ് വിനോദ് തന്ത്രിയും മേൽശാന്തി പുഞ്ചവയൽ രാഹുൽ ശാന്തിയും മുഖ്യകാർമികത്വം വഹിക്കും. 24ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര, രാത്രി 8ന് താലപ്പൊലി അഭിഷേകം, 8.30ന് മംഗളാരതി, തുടർന്ന് വിവിധ കലാപരിപാടികൾ,പ്രസാദമൂട്ട്. ഉത്സവചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ശിവദാസ്, സെക്രട്ടറി പി.ആർ ശശിധരൻ പാറയിൽ, വൈസ് പ്രസിഡന്റ് റജിമോൻ പൊടിപ്പാറ, സന്തോഷ്, സാബു, ദിലീപ് കുമാർ, രാജു, റെജി, ബിജു, പ്രസാദ്, അജിത്ത്, ദീപ, ശരണ്യ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ശാഖാ സെക്രട്ടറി പി.ആർ ശശിധരൻ അറിയിച്ചു.