കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റ് നാളെ

Monday 23 February 2026 1:35 AM IST

പാലാ: കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികളായ എൻ.പി. ശ്യാംകുമാർ, ശ്രീജിത്ത് കെ. നമ്പൂതിരി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9ന് കൊടിക്കയർ, കൊടിക്കൂറ സമർപ്പണം, വൈകിട്ട് 5.30ന് പഞ്ചാരിമേളം അരങ്ങേറ്റം, 6ന് സംഗീതസദസ്, 6.30ന് തിരുവരങ്ങിന്റെ ഉദ്ഘാടനം, 7ന് ഭക്തിഗാന തരംഗിണി, 8 മുതൽ സോപാനസംഗീതം. 9ന് തന്ത്രി കിടങ്ങശ്ശേരി തരണനെല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി നാരായണൻ വിഷ്ണുദാസിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 9.15ന് തിരുവാതിരകളി, 9.45ന് സംഗീതസദസ്. മാർച്ച് 5നാണ് ആറാട്ട് ഉത്സവം.