ബസിൽ കടത്തുകയായിരുന്ന മയക്കുമരുന്നു പൊലീസ് പിടിക്കുടി

Monday 23 February 2026 2:41 AM IST

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ബസ്സിൽ കടത്തി കൊണ്ടുവരികയായിരുന്ന 35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കൊല്ലം നല്ലിളം അഞ്ജനം വീട്ടിൽ അനു മാമച്ചൻ (29) നെയാണ് സുൽത്താൻ ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധസ്ക്വാഡും ചേർന്ന് പിടികൂടിയത്. വാഹന പരിശോധനക്കിടെ ഇയാളുടെ കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിലെ അറയിൽ പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിനുള്ളിലായി ഒളിപ്പിച്ചു വെച്ച നിലയിൽ എം.ഡി.എം.എ കണ്ടെടുത്തത്. സംസ്ഥാനത്ത് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാന്നെന്നു പൊലീസ് പറഞ്ഞു.

എം.ഡി.എം.എയുമായി മുത്തങ്ങയിൽ പിടിയിലായ അനു മാമച്ചൻ

.