അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കി; ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

Monday 23 February 2026 2:32 AM IST

മഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ ഓട്ടോ ഡ്രൈവറെ മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ വി.പ്രതാപ് കുമാർ അറസ്റ്റ് ചെയ്തു. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടിൽ സുബൈർ (41)നെയാണ് അറസ്റ്റ് ചെയ്തത്. 2025 സെപ്തംബർ മുതൽ 2026 ഫെബ്രുവരി 17 വരെയുള്ള വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോകുന്ന ബാലികയെ ഓട്ടോയിൽ കയറ്റി ആനക്കയത്തും പാണായിയിലും കൊണ്ടുപോയി പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ മുഖേന പൊലീസിൽ അറിയിക്കുകയായിരുന്നു. മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.