ഫാഷൻ ലോകത്തെ കീഴടക്കുന്ന നിറം, ഒരിക്കൽ അവഗണിച്ചതിൽ നിന്ന് ശക്തമായ തിരിച്ചുവരവ്

Monday 23 February 2026 12:23 PM IST

ഫാഷൻ ലോകത്തെ ട്രെൻഡുകൾ പതിവായി ഫോളോ ചെയ്യുന്നവരാണ് മിക്ക സ്‌ത്രീകളും. ട്രെൻഡിംഗ് വസ്ത്രങ്ങൾ, നിറങ്ങൾ, മേക്കപ്പ് ഉത്‌പന്നങ്ങൾ തുടങ്ങിയവയെല്ലാം സ്‌ത്രീകളുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. അതുപോലെ ഇക്കൊല്ലം ഫാഷൻ ലോകത്തെ കീഴടക്കിയ നിറവും സ്‌ത്രീകൾക്കിടയിൽ ചർച്ചയാവുകയാണ്.

ഇലക്‌ട്രിക് ബ്ളൂ, ടൊമാറ്റോ റെഡ് എന്നിവയായിരുന്നു 2025ന്റെ നിറങ്ങളെങ്കിൽ 2026ന്റെ നിറമായി മാറുന്നത് ആപ്പിൾ ഗ്രീൻ ആണ്. കണ്ണ് കുത്തിക്കയറുന്ന തരത്തിൽ ബ്രൈറ്റ് എന്ന പേരിൽ അവഗണിച്ച നിറമാണ് ഇപ്പോൾ മിക്കവരുടെയും പ്രിയ നിറമായി മാറുന്നത്. റെഡ് കാർപ്പറ്റിലും ഫിലിം ഫെസ്റ്റിവലുകളിലും തുടങ്ങി സ്‌ട്രീറ്റ് ഫാഷനിൽവരെ ആപ്പിൾ ഗ്രീൻ മുൻപന്തിയിലുണ്ട്.

ചിത്രങ്ങളിലും ആപ്പിൾ ഗ്രീൻ വേറിട്ടുനിൽക്കുമെന്നതിനാൽ ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടനിറമായി ഇത് മാറുന്നു. ശാന്തമായ അന്തരീക്ഷത്തിന് ആപ്പിൾ ഗ്രീൻ കൂടുതൽ ജീവൻ നൽകുന്നു. അതിനാൽ തന്നെ ബോൾഡ്, ബ്യൂട്ടിഫുൾ, ലൈവ്‌ലി ലുക്കിന് ആപ്പിൾ ഗ്രീൻ തന്നെ തിരഞ്ഞെടുക്കാം.