കറുത്ത ഉറുമ്പ് വീട്ടിലെത്തിയോ? എങ്കിൽ പിന്നിലൊരു കാരണമുണ്ട്

Monday 23 February 2026 2:52 PM IST

ഉറുമ്പും മറ്റ് ചെറിയ ജീവികളും വീട്ടിലെത്തുമ്പോൾ അവയെ തുരത്താനാണ് നാം പലപ്പോഴും ശ്രമിക്കുന്നത്. എന്നാൽ പലപ്പോഴും ഇതിനെചുറ്റി ചില വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായി ഇതിനെ കണക്കാക്കുന്നു. വീട്ടിലെത്തുന്ന ജീവികൾ എന്തൊക്കെ സൂചനയാണ് നൽകുന്നതെന്ന് നോക്കാം.

കറുത്ത ഉറുമ്പുകൾ കൂട്ടമായി നിങ്ങളുടെ വീട്ടിൽ എത്തുന്നത് ശുഭകരമായി കണക്കാക്കുന്നു. പലപ്പോഴും വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിശ്വാസം. എന്നാൽ ഉറുമ്പുകൾ ഇത്തരത്തിൽ വീട്ടിലെത്തുന്നത് ദോഷമായും ചിലർ കരുതുന്നു. ഇത് ബന്ധുക്കൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം.

പ്രാവുകൾ വീടിന്റെ പരിസരത്ത് കൂടുകൂട്ടുന്നത് ശുഭകരമായി കരുതുന്നു. അത് നിങ്ങളുടെ കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും മാധാനവും നിറയ്ക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ വീടിന്റെ പരിസരത്ത് കാണുന്ന കൂട് എടുത്തുചാടി നശിപ്പിക്കരുത്. ഇത് ദോഷകരമായി മാറുന്നു.

ചിലന്തികൾ ഇല്ലാത്ത വീടുകൾ വിരളമാണ്. എന്നാൽ ചിലന്തി വീട്ടിൽ വലകെട്ടുന്നത് ദോഷമായി കരുതപ്പെടുന്നു. ഇത് ധനനഷ്ടവും ദാരിദ്ര്യവും നിങ്ങളിലേക്ക് കൊണ്ടുവരുമെന്നതിന്റെ സൂചനയാണിത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. വീട്ടിൽ വല കണ്ടാൽ ഉടൻ അവ വൃത്തിയാക്കാൻ ശ്രമിക്കുക. വീട്ടിൽ ചുണ്ടെലികളെ കാണുന്നത് ധനം കൊണ്ട് വരുന്നതിന്റെ സൂചനയാണെന്ന് കരുതുന്നു. നിങ്ങളുടെ കൺമുന്നിലോ അല്ലെങ്കിൽ വീട്ടിലോ പക്ഷി മുറിവേറ്റ് വീഴുന്നത് വളരെ അശുഭമായി കരുതുന്നു.