നാളെ ഈ നാളുകാരുടെ ആഗ്രഹങ്ങൾ നടക്കും; ഒപ്പം ഭാഗ്യ പരീക്ഷണത്തില്‍ വിജയം

Monday 23 February 2026 5:27 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 24 - 1199 കുഭം 12 ചൊവ്വാഴ്ച .( 20 നാഴിക 54 വിനാഴിക വരെ കാർത്തിക ശേഷം രോഹിണി നക്ഷത്രം) [ അഷ്ടമി തിഥി 55 നാഴിക 16 വിനാഴിക വരെ ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

അശ്വതി: ദാമ്പത്യ സുഖക്കുറവ്, ധനം കടം കൊടുക്കരുത്, ജോലിസ്ഥലത്ത് കരുതലോടെ പെരുമാറണം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.

ഭരണി: രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ടജനത്തിനാൽ ഒറ്റി കൊടുക്കപ്പെടും, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും.

കാര്‍ത്തിക: രോഗ മോചനം ലഭിക്കും. ഇഷ്ട ജനം വഴി നേട്ടമുണ്ടാകും. ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം.

രോഹിണി: കുടുംബസ്വത്ത് ലഭിക്കും. കേസ് രമ്യതയിലാകും. ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും.

മകയിരം: യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിനിടയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നെറണം. പണം കടം കൊടുക്കരുത്.

തിരുവാതിര: സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വ്യവസായ തൊഴില്‍ രംഗത്ത് ചില തടസങ്ങള്‍ വന്നു ചേരും. മേലുദ്യോഗസ്ഥരുടെ നീരസം വന്നുചേരും.

പുണര്‍തം: അകന്നു നിന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാദ്ധ്യത. അച്ഛനമ്മമാര്‍ക്ക് മക്കളോടുകൂടി ഒന്നിച്ചു താമസിക്കാന്‍ യോഗം. രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും.

പൂയം: ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും, ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കട ബാദ്ധ്യതകളില്‍ നിന്ന് മോചനം, അഭിപ്രായ ഭിന്നതകള്‍ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകും.

ആയില്യം: കുടുംബസുഖം ലഭിക്കും. വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം.

മകം: ബിസിനസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യണം. സഹോദര സ്ഥാനീയരില്‍നിന്ന് സഹായം ലഭിക്കും. മുൻപ് ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കും.

പൂരം: കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും. പാരിതോഷിതങ്ങള്‍ ലഭിക്കും. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നല്ല തുക സംഭാവന ചെയ്യും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും.

ഉത്രം: മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം, ചിട്ടി, വായ്പ്പ എന്നിവ ലഭിക്കും. മാദ്ധ്യമങ്ങളില്‍ ശോഭിക്കും. മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും.

അത്തം: സംഘടന പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം. ഉത്തമ വിവാഹം നടക്കാം. വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം.

ചിത്തിര: കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ടുള്ള ക്ലേശാനുഭവത്തിനു കുറവുണ്ടാക്കി കൊണ്ടാണ് പുതിയ ഗ്രഹമാറ്റം വരുന്നത്. കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.

ചോതി: ചിട്ടി, വായ്പ എന്നിവ ലഭിക്കും. ഭൂമി, വാഹനം, സന്താനം എന്നിവയ്ക്ക് സാദ്ധ്യത. കുടുംബപരമായും, തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും. പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.

വിശാഖം: നിദ്രാ ഭംഗം, ലഹരി പദാര്‍ത്ഥത്തിന്റെ സ്വാധീനത്തില്‍ കുടുങ്ങി കുഴപ്പം സൃഷ്ടിക്കരുത്. കുടുംബത്തില്‍ മംഗള കര്‍മം നടക്കും. യശസ്സ്, കര്‍മ്മ പുഷ്ട്ടി എന്നിവ ഉണ്ടാകും.

അനിഴം: ഐശ്വര്യവും, സന്തോഷവും, ആഗ്രഹ സാഫല്യം ഉണ്ടാകാം. അന്യദേശത്ത് ജോലിക്കുപോകാനും സ്വദേശത്തു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാര്യസാദ്ധ്യം വരും.

കേട്ട: തര്‍ക്കത്തില്‍പെട്ടിരുന്ന ഭൂമി മറ്റു സ്വത്തുക്കള്‍ എന്നിവ അനുഭവത്തില്‍ വരും. നേതൃ സ്ഥാനത് എത്തും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.

മൂലം: അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കണം. പൊതുവേദികളില്‍ പ്രത്യക്ഷപെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം.

പൂരാടം: ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കും. കുടുംബത്തില്‍ മംഗള കര്‍മം നടക്കും. അഗ്‌നി, വാതകം , വൈദ്യുതി, വാഹനം, ആയുധം.

ഉത്രാടം: രാസപദാര്‍ത്ഥങ്ങള്‍ ജലം, ലഹരി പദാര്‍ത്ഥത്തിന്റെ ഉപയോഗം എന്നിവയില്‍ നല്ല ശ്രദ്ധവേണം. ഉന്നത വ്യക്തികളുടെ സഹായത്താല്‍ ഉന്നതവിജയം നേടും.

തിരുവോണം: ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും, ഇവരുടെ ചങ്ങാത്തം അത്ര നന്നല്ല.

അവിട്ടം: ജോലിയിലുണ്ടായിരുന്ന പ്രതിസന്ധികള്‍ മാറുന്നതാണ്, കുടുംബ സുഖ വര്‍ദ്ധന, മംഗളകര്‍മ്മങ്ങള്‍ നടക്കും, ബിസിനസില്‍ ഉയര്‍ച്ച, ഭാര്യയുമായി ജീവിക്കാനനുവദിക്കാത്ത അവസ്ഥക്ക് മാറ്റം വരും, വഹാന ലാഭം.

ചതയം: മാതാവ് പിതാവ് എന്നിവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും.

പൂരുരുട്ടാതി: ഉപരിപഠനത്തിനു അശ്രാന്ത പരിശ്രമം നടത്തണം, രോഗങ്ങള്‍ക്ക് പുതിയ ചികിത്സാ രീതിയിലൂടെ ശമനം കണ്ടെത്തും, സജ്ജന ബഹുമാന്യത ബിസിനസ് പുരോഗതി.

ഉത്തൃട്ടാതി: ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, മാദ്ധ്യമങ്ങളില്‍ തിളങ്ങും, രാഷട്രീയക്കാര്‍ അവരുടെ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂർവ്വീക സ്വത്ത് ലഭിക്കും.

രേവതി: എല്ലാമുണ്ടെങ്കിലും പട്ടിണിയും പരിവട്ടവുമായാണ് ജീവിതം. ഈശ്വര ഭജനത്തിലൂടെയും ഔഷധ സേവയിലൂടെയും പരിഹാരം കാണേണ്ടതാണ്. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും.