മലയാളികൾക്ക് വൻ നേട്ടം,ഗോവയിലേക്ക് 13മണിക്കൂർ കൊണ്ടെത്താം,പുതിയ വന്ദേഭാരത്

Tuesday 24 February 2026 12:44 AM IST

ജോലിക്കും പഠനത്തിനുമായി മലയാളികൾ ഉൾപ്പെടെ നിരവധി പേർ അധിവസിക്കുന്ന നഗരമാണ് ബംഗളുരു. അവധിക്കാല യാത്രകൾക്ക് ബംഗളുരുവിൽ നിന്ന് കൂടുതൽ പേരും ഗോവയിലേക്കാണ് പോകുന്നത്. ഇനി ഈ യാത്രകൾ കൂടുതൽ എളുപ്പമാകും ബംഗളുരുവിൽ നിന്ന് ഗോവയിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.