റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ
Tuesday 24 February 2026 12:03 AM IST
പൂഞ്ഞാർ : ദേശീയ സേവാഭാരതി കേരളവും, കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് പൂഞ്ഞാർ ശ്രീനിലയം ബിൽഡിംഗ്‌സിൽ പ്രവർത്തനം ആരംഭിക്കുന്ന സാന്ത്വനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ഇൻകം ടാക്‌സ് ഗോവ അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ നിർവഹിച്ചു. പൂഞ്ഞാർ സേവാഭാരതി പ്രസിഡന്റ് എ.എൻ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ ഇ.പി കൃഷ്ണൻ നമ്പൂതിരി പദ്ധതി വിശദീകരണം നടത്തി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹനൻ, ക്ലിന്റ്ര് അരീപ്ലാക്കൽ, ടി. എസ്. ശ്യാംകുമാർ, കെ.എൻ.ആർ. നമ്പൂതിരി, പി ആർ രാജേന്ദ്രൻ, ആർ. രാജീവ് വെട്ടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.