ഹിന്ദു ഏകത സമ്മേളനം

Tuesday 24 February 2026 12:03 AM IST

കോട്ടയം : തിരുനക്കര ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദു ഏകത സമ്മേളനം മറ്റക്കര ശ്രീരാമകൃഷ്ണശ്രമ മഠാധിപതി സ്വാമി വിശുദ്ധനന്ദ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്ണൻ ഏകത സന്ദേശം നൽകി. സ്വാമിയാർ മഠം ട്രസ്റ്റ് പ്രസിഡന്റ് സി.പി.മധുസൂദനൻ, എസ്.എൻ.ഡി.പി യോഗം യൂത്തുമൂവ്മെന്റ് നേതാവ് സജീഷ് മണലേൽ, മുനിസിപ്പൽ കൗൺസിലർ കെ.ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. ബാലഗോകുലം കുട്ടികൾ ദൈവദശകവും ജ്ഞാനപ്പനയും വേദിയിൽ അവതരിപ്പിച്ചു. കോട്ടയത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.